കുട്ടികളും അപസ്മാരവും
തലച്ചോറിൽ പെട്ടെന്നും അമിതമായും ഉണ്ടാവുന്ന വെത്യാസങ്ങൾ കൊണ്ട് പുറത്തേക്ക് കാണുന്ന ലക്ഷണങ്ങളെയാണ് അപസ്മാരം എന്ന് പറയുന്നത്. വളരെ പ്രാചീനമായ ഒരു അസുഖമാണെങ്കിലും ഇന്നും ധാരാളം തെറ്റിദ്ധാരണകൾ ഈ അസുഖത്തിനുണ്ട്. അത് കൊണ്ട് തന്നെ പലരും വളരെ വൈകിയാണ് ചികിത്സിക്കുന്നത്. അപസ്മാരം വീണ്ടും വീണ്ടും ഉണ്ടാകുന്നതിലൂടെ അപസ്മാരം കൂടുതൽ സങ്കീർണമാകുന്നു. അത് വഴി തലച്ചോറിന് പരിക്കുകൾ സംഭവിക്കാനും ഭാവിയിൽ അത് ഒരു ബുദ്ധിമുട്ടായി തീരാനും സാധ്യതയുണ്ട്. അപാസ്മാരതിൻ്റെ തുടക്ക സമയത്ത് തന്നെ ചികിത്സ തേടേണ്ടതാണ് അത്യാവശ്യമാണ്. തലച്ചോറിൻ്റെ ഘടനയിൽ ഉണ്ടാവുന്ന മാറ്റംകൊണ്ടോ അല്ലെങ്കിൽ തലച്ചോറിൻ്റെ പ്രവർത്തനത്തിൽ ഉണ്ടാവുന്ന മാറ്റം കൊണ്ടോ അപസ്മാരം ഉണ്ടാവാം. പ്രസവിച്ച സമയത്ത് ഓക്സിജൻ്റെ അളവിലുണ്ടാവുന്ന കുറവ്, അല്ലെങ്കിൽ തലച്ചോറിൽ എന്തെങ്കിലും അണുബാധ എന്നിവ തലച്ചോറിൻ്റെ ഘടനയിൽ മാറ്റങ്ങൾ ഉണ്ടാക്കാം. ജന്മനാ തലച്ചോർ വളർന്നു വരുന്ന സമയത്തുണ്ടാകുന്ന മാറ്റം. ഗ്ലൂക്കോസിൻ്റെ കുറവ്, സോഡിയം കുറവ്, രക്തത്തിലെ രാസവസ്തുക്കളുടെ കുറവ് എന്നിവയും തലച്ചോറിൻ്റെ പ്രവർത്തനത്തെ ബാധിക്കാം. ഇത്തരം കാര്യങ്ങളിൽ അപസ്മാരത്തിന് കാരണങ്ങളായി കണക്കാക്കാം. ന്യൂമോണിയ, ഓർമ നഷ്ടപ്പെടുക, വീഴ്ച്ച, മരണം, അംഗഭംഗം തുടങ്ങിയവയാണ് അപസ്മാരം മൂലമുണ്ടാകുന്ന അപകടങ്ങൾ. സാധാരണ കാണുന്നത് പോലെയുള്ള ശരീരത്തിൻ്റെ ബലം മുഴുവൻ പ്രയോഗിച്ച് കൈ കാലുകൾ അനിയന്ത്രിതമായി ചലിപ്പിക്കുക, ബോധം നഷ്ടപ്പെടുക, എന്തേലും കാര്യം ചെയ്തുകൊണ്ടിരിക്കുമ്പോൾ പെട്ടന്ന് നിശ്ചലമാകുക, ഒരു ഭാഗത്ത് തന്നെ തുറിച്ച് നോക്കുക, ചെറിയ ചെറിയ ഞെട്ടലുകൾ, തുടങ്ങിയവ അപസ്മാരതിൻെറ ലക്ഷങ്ങളാണ്. അത്പോലെ കുട്ടികളിൽ ചെറിയതും നീരിയത്തുമായ മസിൽ പിടുത്തം, അതുപോലെ സ്കൂൾ കുട്ടികളിൽ കാണുന്ന ലക്ഷണങ്ങളാണ് പെട്ടന്ന് പകച്ചു പോകൽ. വളരെ ചുരുങ്ങിയ സെക്കൻ്റുകൾ മാത്രം ദൈർഘ്യമുള്ളവയായത് കൊണ്ട് തന്നെ പലപ്പോഴും അധ്യാപകർ ഇത് കാണാതെ പോകുന്നു. ഇത് കുട്ടിയുടെ പഠനത്തെ ബാധിക്കുകയും അതുവഴി കുട്ടി പഠനത്തിൽ പിന്നിലേക്ക് പോകാനും സാധ്യതയുണ്ട്. EEG ടെസ്റ്റ്, MRI സ്കാൻ, ബ്ലഡ് ടെസ്റ്റ്, എന്നിവയുടെ കൂടെ കുട്ടിയുടെ പ്രസവിച്ചത് മുതലുള്ള ചരിത്രം, ദൃസ്സാക്ഷി വിവരണം, എന്നിവ മാനദണ്ടങ്ങളാക്കി അപസ്മാര രോഗനിർണയം നടത്താവുന്നതാണ്. പൊതുവേ അപസ്മാരചികിത്സക്ക് മരുന്നുകളാണ് ഉപയോഗിക്കുന്നത്. 70 മുതൽ 80 ശതമാനം അപസ്മാരങ്ങളും മരുന്നുകൾ വഴി നിയന്ത്രിക്കാൻ കഴിയും. രണ്ടോ മൂന്നോ വർഷത്തേക്കുള്ള മരുന്നുകൾ വഴി കുട്ടികളിലെ 70-80% അപസ്മാരവും പൂർണമായും നിയന്ത്രിക്കാൻ കഴിയും. ചില അപസ്മാരങ്ങൾക്ക് അതിനു ശേഷവും മരുന്ന് എടുക്കേണ്ടതായി വരാറുണ്ട്. അത് പോലെ ചില അപസ്മാരങ്ങൾക്ക് ശസ്ത്രക്രിയയും കീറ്റോജനിക് ഡയറ്റുകളും വേണം. അപസ്മാരം ബാധിച്ച മിക്ക കുട്ടികളും മറ്റു കുട്ടികളെ പോലെ ക്ലാസുകളിൽ പങ്കെടുക്കാറുണ്ട്, എന്നാൽ ചില സന്ദർഭങ്ങളിൽ അവർക്ക് പ്രത്യേക സഹായങ്ങളും പരിഗണനയും ആവശ്യമാണ്. ക്ലാസ്റൂമിൽ കുട്ടി പഠന കാര്യങ്ങളിൽ ശ്രദ്ധിക്കുന്നില്ല എങ്കിൽ, പ്രശ്നം തിരിച്ചറിയാൻ രക്ഷിതാക്കൾ അധ്യാപകരെ കാണൽ അത്യാവശ്യമാണ്. അപസ്മാര രോഗികൾ സുരക്ഷിതത്വവും കഴിയുന്നത്ര സാധാരണ ജീവിതരീതിയും ലക്ഷ്യം വെച്ച് കൊണ്ട് ഒരു ബൈക്ക് യാത്ര നടത്തുന്നതിനോ നീന്തി കുളിക്കുന്നതിനോ ഫുട്ബോൾ കളിക്കുന്നതിനോ ഒറ്റക്ക് ഉറങ്ങുന്നതിനോ പ്രശ്നങ്ങൾ ഇല്ല. ഇത്തരം സന്ദർബങ്ങളിൽ രോഗ വിവരം കൊച്ചിനേയുംഅധ്യാപകരേയും സഹയാത്രികരേയും അറിയിച്ചിരിക്കണം. എന്നാൽ സുരക്ഷിതമല്ലാത്ത ഒരു പ്രവർത്തിയും തനിച്ച് ചെയ്യാതിരിക്കുന്നതാണ് ഉത്തമം.
Comments