തലച്ചോറിലെ നാഡീവ്യൂഹത്തിനകത്ത് തകരാറുകൾ സംഭവിക്കുന്ന ഒരു വ്യക്തി ബോധം നഷ്ടപ്പെടൽ, പെരുമാറ്റത്തിൽ അസാധാരണമായ മാറ്റങ്ങൾ, വിറയൽ എന്നീ പ്രത്യക്ഷ ലക്ഷണങ്ങൾ കാണിച്ച് വരുന്നു. താൽക്കാലികമായ ആശയ കുഴപ്പം, പെട്ടന്നുള്ള തുറിച്ച് നോട്ടം, പേടി, കൈകാലുകളുടെ അനിയന്ത്രിതമായ ചലനം, ഉത്കണ്ഠ എന്നിവയും അപസ്മാര രോഗ ലക്ഷണങ്ങളായി കണക്കാക്കപ്പെടുന്നു.
മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാരണങ്ങൾ ഒന്നും കൂടാതെ രണ്ട് പ്രാവശ്യമെങ്കിലും ഉണ്ടാവുന്ന സാഹചര്യത്തിലാണ് പ്രധാനമായും അപസ്മാര രോഗ നിർണയത്തിലേക്ക് കടക്കുന്നത്. തലച്ചോറിനകത്ത് അസാധാരണമായി ഉണ്ടാവുന്ന വൈദ്യുത പ്രവാഹം ഉണ്ടാക്കുന്ന ഈ അപസ്മാരം വൈദ്യുത തരംഗം ഉത്ഭവിക്കുന്ന തലച്ചോറിൻ്റെ മേഖല നിയന്ത്രിക്കുന്ന എല്ലാ പ്രവർത്തനത്തെയും സ്വാധീനിക്കുന്നു.
Comments