top of page
Search
  • Writer's picturemahroof m

Refractory seizures treatment [റിഫ്രാക്ടറി അപസ്മാരം - ചികിത്സ]

ശസ്ത്രക്രിയയും ഇലക്റ്ട്രിക്കൽ സ്റ്റിമുലേശനുമാണ് പ്രധാനമായും റിഫ്രാക്ടറി അപസ്മാര ചികിത്സയ്ക്കായി ഉപയോകിക്കുന്നത്. ശസ്ത്രക്രിയ- റിഫ്രാക്ടറി അപസ്മാരം ഉണ്ടെങ്കിൽ ശസ്ത്രക്രിയ പ്രത്യേകിച്ചും സഹായകമാകും. രണ്ടോ മൂന്നോ ആന്റിപൈലെപ്സി മരുന്നുകൾ പരീക്ഷിച്ചതിനുശേഷവും അപസ്മാരം ഉണ്ടാവുകയാണെങ്കിൽ ഡോക്ടർ ശസ്ത്രക്രിയ ശുപാർശ ചെയ്തേക്കാം. അപസ്മാരത്തിനു കാരണമാകുന്ന തലച്ചോറിന്റെ ഭാഗം നീക്കം ചെയ്യുകയാണ് ശസ്ത്രക്രിയയിലൂടെ ചെയ്യുന്നത്. പൊതുവേ രണ്ട് രീതിയിലാണ് തചോറിനകത്ത് ശസ്ത്രക്രിയ നടത്തുന്നത്. Curative (പൂർണ രോഗ ശാന്തി). ശസ്ത്രക്രിയ നടത്തുന്നത് അപസ്മാ‍ര രോഗത്തിൽ നിന്നും രോഗി പൂർണ്ണ മുക്തി നേടുക എന്ന ലക്ഷ്യത്തോടെയാണ്. anterior temporal lobectomy, hemispherectomy, lensionectomy [മുഴകൾ, കോർട്ടിക്കൽ വൈകല്യങ്ങൾ, സിരകളുടെ വൈകല്യങ്ങൾ എന്നിവയുടെ ചികിത്സക്കായ്ക്കായാണ് പൊതുവെ ശസ്ത്രക്രിയ ചെയ്യുന്നത്. അപസ്മാരങ്ങൾക്ക് കാരണമാകുന്ന ഒരു ഭാഗം ശസ്ത്രക്രിയാവിദഗ്ദ്ധൻ നീക്കം ചെയ്യും], amygdalohippocampectomy, എന്നിവയാണ് Curative ശസ്ത്രക്രിയയ്ക്ക് ഉപയോഗിക്കുന്നത്.

Palliative (പാലിയേറ്റീവ്). അപസ്മാരത്തിന്റെ എണ്ണവും കാഠിന്യവും കുറയ്ക്കുക എന്നതാണ് ലക്ഷ്യം. കോർപ്പസ് കലോസോടോമി (corpus callosotomy), ഒന്നിലധികം സബ്പിയൽ ട്രാൻസെക്ഷൻ (multiple subpial transection) എന്നിവവാണ് പാലിയേറ്റീവ് ശസ്ത്രക്രിയയ്ക്ക് ഉപയോഗിക്കുന്നത്.

ഇലക്റ്ട്രിക്കൽ സ്റ്റിമുലേശൻ- ശസ്തക്രിയക്ക് താല്പര്യം ഇല്ലാത്ത രോഗികളിൽ അവരുടെ അപസ്മാരം നിയന്ത്രിക്കാൻ വേണ്ടി ഒരു ഇംപ്ലാന്റബിൾ ഉപകരണം ഉപയോഗിച്ച് വാഗസ് നാഡി ഉത്തേജനം (VNS) നടത്തുന്ന പ്രക്രിയയാണ് ഇലക്റ്ട്രിക്കൽ സ്റ്റിമുലേശൻ. ഇത്തരം ഉപകരണങ്ങൾ രോഗിയുടെ നെഞ്ചിന്റെ ഭാഗത്ത് ചർമ്മത്തിന് കീഴിലായി സ്ഥാപിക്കുകയും ഉപകരണങ്ങളുടെ വയറുകൾ കഴുത്തിലെ വാഗസ് ഞരമ്പുമായി ബന്ധിപ്പിച്ച് ഇത് ഞരമ്പിലേക്ക് ഒരു വൈദ്യുതപ്രവാഹം അയയ്ക്കുകയും ഇത് അപസ്മാരങ്ങളുടെ എണ്ണവും തീവ്രതയും കുറയ്ക്കുന്നതിനു സഹായിക്കും.



5 views0 comments

Recent Posts

See All

Children and epilepsy

കുട്ടികളും അപസ്മാരവും തലച്ചോറിൽ പെട്ടെന്നും അമിതമായും ഉണ്ടാവുന്ന വെത്യാസങ്ങൾ കൊണ്ട് പുറത്തേക്ക് കാണുന്ന ലക്ഷണങ്ങളെയാണ് അപസ്മാരം എന്ന്...

Comments


bottom of page